സിനിമാ പാരഡീസോ ക്ലബിന്റെ സിനി അവാര്‍ഡ്‌സ് 2017: ടീസര്‍ കാണാം

0
316

സിപിസി സിനി അവാർഡ്സ് 2017ന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ പാരഡീസോ ക്ലബ്.

ഫെയ്‌സ് ബുക്കിലെ പ്രധാന ചലച്ചിത്ര കൂട്ടായമയാണ് സിനിമാ പാരഡീസോ ക്ലബ്ബ്. ഒരു സിനിമാ തിയറ്ററിന്റെ കഥ പറയുന്ന ഫ്രഞ്ച് ക്ലാസിക് ചിത്രമായ ‘സിനിമാ പാരഡീസോ’യുടെ പേരാണീ ഗ്രൂപ്പിനിട്ടിരിക്കുന്നത്. ഗൗരവമായ സിനിമാ ചര്‍ച്ചകളിലൂടെയും മലയാളത്തിന് പുറത്തേക്ക് ഭാഷാതീതമായി മികച്ച സിനിമകളെ പരിചയപ്പെടുത്തിയും സ്വീകാര്യത നേടിയ ഒരു ഗ്രൂപ്പാണ് സിനിമാ പാരഡീസോ ക്ലബ്‌.

‘ സിപിസി സിനി അവാര്‍ഡ്‌സ് ‘ എന്ന പേരില്‍ അവാര്‍ഡ് നിര്‍ണയവും നടത്താറുണ്ട്. അംഗങ്ങളുടെ വോട്ടിംഗിലൂടെയാണ് പുരസ്‌കാര നിര്‍ണയം നടത്തുന്നത്. ഓരോ വര്‍ഷത്തെയും മികച്ച സിനിമകളെയും പ്രകടനങ്ങളെയും സത്യസന്ധമായി വിലയിരുത്തുന്നതിലുള്ള കൃത്യതയാണ് സിപിസി സിനി അവാര്‍ഡ്‌സിന്‍റെ പ്രത്യേകത. സിപിസി സിനി അവാര്‍ഡ്‌സ് എന്ന ഗ്രൂപ്പിലാണ് വോട്ടിംഗിനുള്ള സൗകര്യമുള്ളത്. ഗ്രൂപ്പിലെ മുഴുവനാളുകള്‍ക്കും സിനിമാ അവാര്‍ഡ് നിര്‍ണയത്തില്‍ ഭാഗമാകാനാകും.

പല ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് സിപിസി സിനി അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുന്നത്.
ഓഡിയന്‍സ് പോളില്‍ ലഭിച്ച വോട്ടും ജൂറി നല്‍കുന്ന മാര്‍ക്കുമാണ് ഓരോ വിഭാഗത്തിലേയും അന്തിമഫലം നിര്‍ണയിക്കുക. ഓരോ വിഭാഗത്തിലെയും വിജയികളുടെ പേരുകള്‍ക്കൊപ്പം ജേതാക്കളെയും ആ വിഭാഗത്തിലെ മറ്റ് എന്‍ട്രികളെയും കുറിച്ച് ജൂറി അംഗങ്ങള്‍ നടത്തിയ വിലയിരുത്തലുകളും പ്രത്യേകം പോസ്റ്റുകളായി പേജിൽ ചേര്‍ക്കും.

പലപ്പോഴും സിപിസി സിനി അവാര്‍ഡുകള്‍ ലഭിക്കുന്ന ചിത്രങ്ങളും വ്യക്തികളും തന്നെയായിരിക്കും ആ വര്‍ഷത്തെ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹരാകുന്നത്. സിപിസി സിനി അവാര്‍ഡുകളുടെ നിലവാരമാണ് ഇത് കാണിക്കുന്നത്.

സിപിസി സിനി അവാർഡ്സ് 2016ല്‍ മഹേഷിന്റെ പ്രതികാരമാണ് മികച്ച സിനിമ. മികച്ച സംവിധായകനുള്ള സിപിസി സിനി അവാര്‍ഡ് 2016ന് മഹേഷിന്റെ പ്രതികാരം ഒരുക്കിയ ദിലീഷ് പോത്തന്‍ അര്‍ഹനായി. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം വിനായകന് ലഭിച്ചു. രജീഷ വിജയൻ(അനുരാഗ കരിക്കിൻ വെള്ളം), സായ് പല്ലവി(കലി) എന്നിവരാണ് മികച്ച നടിമാര്‍. സിനിമാ പാരഡീസോ സ്‌പെഷ്യൽ ഹോണററി അവാർഡ് നല്‍കിയത് നടന്‍ ഇന്ദ്രൻസിനാണ്.

മറ്റ് അവാര്‍ഡുകള്‍
തിരക്കഥ – ശ്യാം പുഷ്ക്കരൻ(മഹേഷിന്റെ പ്രതികാരം)
സംഗീത സംവിധാനം – ബിജിബാൽ (മഹേഷിന്റെ പ്രതികാരം)
സഹനടി – രോഹിണി (ആക്ഷൻ ഹീറോ ബിജു,ഗപ്പി)
സഹനടന്‍ – മണികണ്ഠൻ ആർ ആചാരി (കമ്മാട്ടിപ്പാടം)
ഛായാഗ്രഹണം – ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം)