സിപിഎം: ഇടുക്കി,കാസര്‍ക്കോട് ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം

0
70

ഇടുക്കി: സിപിഎം ഇടുക്കി, കാസര്‍ക്കോട്  ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇടുക്കി സമ്മേളനം കട്ടപ്പന ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സിപിഎം കാസര്‍ക്കോട് ജില്ലാ സമ്മേളനത്തിനും ഇന്ന് കൊടി ഉയരും. കാലാവധി പൂര്‍ത്തിയാക്കുന്ന ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ സ്ഥാനമൊഴിയും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും, സംസ്ഥാന സമിതിയംഗവുമായ എം.വി. ബാലകൃഷ്ണന്‍ പുതിയ സെക്രട്ടറിയാകും എന്നാണ് സൂചന.

കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണ് സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍ക്കോട് നഗരം ആതിഥ്യം വഹിക്കുന്നത്. മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെ വി.വി. ദക്ഷിണാമൂര്‍ത്തി നഗറിലാണ് സമ്മേളനം. 23,301 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 290 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.