സിറോ മലബാര്‍ സഭ ഭൂമി വിവാദം; കര്‍ദ്ദിനാളിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണ

0
823

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിവിവാദത്തില്‍ കര്‍ദ്ദിനാളിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ പിന്തുണ. ഭൂമി ഇടപാടില്‍ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും രൂപതാധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവരുടെ ഉറപ്പിലാണ് മൂന്നാറിലും കോതമംഗലത്തും ഭൂമി വാങ്ങാന്‍ കര്‍ദിനാള്‍ സമ്മതിച്ചത്. കര്‍ദിനാള്‍ നേരിട്ട് ഈ വസ്തുക്കള്‍ കണ്ടിട്ടില്ല. ഇപ്പോഴത്തെ മാധ്യമ വിചാരണയില്‍ ഗൂഡാലോചന സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.