സീറോ മലബാര്‍ സഭ ഭൂമി വിവാദം; നിര്‍ണായക സിനഡ് യോഗം ഇന്ന്

0
71

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തിനിടെ നിര്‍ണായക സിനഡ് യോഗം ഇന്ന് കൊച്ചിയില്‍ തുടങ്ങും. വസ്തുവില്‍പ്പന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അതിരൂപതിയിലെ വൈദിക സമിതി സിനഡിന് കത്ത് നല്‍കിയിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് സഭയിലെ 62 മെത്രാന്‍മാര്‍ പങ്കെടുക്കുന്ന യോഗം വിളിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു തവണ സിനഡ് യോഗം പതിവാണെങ്കിലും എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടാണ് ഇത്തവണ സിനഡിനെ പ്രസക്തമാക്കുന്നത്. ഭൂമിയിടപാടിലെ ക്രമേക്കട് യോഗം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദിക സമിതിയും കത്തു നല്‍കിയിട്ടുണ്ട്.