സ്‌കൂള്‍ കലോത്സവം: കോഴിക്കോട് മുന്നേറ്റം തുടരുന്നു

0
81


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 426 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നേറ്റം തുടരുന്നു. 12-ാം കിരീടം ലക്ഷ്യമിട്ടാണ് കോഴിക്കോടിന്റെ മുന്നേറ്റം. 425 പോയിന്റുമായി പാലക്കാട് ജില്ലയാണ് തൊട്ടുപിന്നില്‍. അതിഥേയരായ തൃശൂര്‍ ജില്ല 421 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ഇന്ന് 27 വേദികളിലായി 51 മത്സരയിനങ്ങളാണ് നടക്കുന്നത്. പ്രധാനവേദിയായ നീര്‍മാതളത്തില്‍ കേരളനടനവും സംഘനൃത്തവുമാണ് നടക്കുന്നത്. ചാക്യാര്‍ കൂത്ത്, പദ്യം ചൊല്ലല്‍, പ്രസംഗം, ഓട്ടന്‍തുള്ളല്‍, നാദസ്വരം, കാവ്യകേളി, വഞ്ചിപ്പാട്ട്, വൃന്ദവാദ്യം, ചവിട്ടുനാടകം, നാടകം, കഥകളി സംഗീതം, ഗിത്താര്‍ എന്നിവയാണ് ഇന്ന് നടക്കുന്ന പ്രധാനയിനങ്ങള്‍.

അതേസമയം, കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും അപ്പീല്‍ വരുമാനം അരക്കോടി കവിഞ്ഞു.