20ാമത് യൂത്ത് നാഷനല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി കേരളാ വനിതാ ടീം

0
57

മധ്യപ്രദേശ്: ഖാന്‍ഡ്വയില്‍ വെച്ച നടന്ന 20ാമത് യൂത്ത് നാഷനല്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി കേരളാ വനിതാ ടീം. ഇന്ത്യന്‍ സായിക്കെതിരെയുള്ള കടുത്ത അഞ്ച് സെറ്റ് മല്‍സരത്തിന് ശേഷമാണ് കേരള ടീം വിജയിച്ചത്. 25-14,-25-22, 25-19, 25-13, 18-16 എന്നിങ്ങനെയായിരുന്നു പോയിന്റ് നിലവാരം. ജോബിയാണ് പരിശീലകന്‍.

അനഘ എം.ഡി നയിച്ച ടീമില്‍ ജിന്‍സി ജോണ്‍സണ്‍ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു. അനഘ എം.ഡി, ജിന്‍സി ജോണ്‍സണ്‍, ആല്‍ബി തോമസ്, ജിഷ, ആതിര.എം.ആര്‍, അശ്വതി, സര്‍ഗ സാലി, കാവ്യാഞ്ജലി, അബിത, ആതിര റോയ്, അല്‍ഫോണ്‍സ എന്നിവരാണ് ടീമംഗങ്ങള്‍.