75ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി, സ്റ്റെർലിങ് കെ. ബ്രൗൺ നടൻ

0
78

കലിഫോർണിയ∙ 75ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് – ഡ്രാമാ വിഭാഗത്തിൽ ഹാൻഡ്മെയ്ഡ്സ് ടെയ്ൽ പുരസ്കാരം നേടി. സീരീസിലെ അഭിനയ മികവിന് എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാർഡ് സ്വന്തമാക്കി. ദി ഈസ് അസ് എന്ന ടിവി സീരീസ് – ഡ്രാമാ വിഭാഗത്തിൽ സ്റ്റെർലിങ് കെ. ബ്രൗൺ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടിയായി ഐ ടോണിയ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസന്‍ ജാനിയെ തിരഞ്ഞടുത്തു. മികച്ച അനിമേറ്റ‍് ചിത്രമായി കൊക്കോയേയും ദ ഗ്രേറ്റസ്റ്റ് ഷോ മെന്‍ എന്ന ചിത്രത്തിലെ ദിസ് ഈസ് മീ എന്ന ഗാനത്തെ മികച്ച ഗാനമായും തിരഞ്ഞെടുത്തു. മികച്ച തിരകഥ ത്രീ ബില്‍ബോട്സ്.

മികച്ച സിനിമ, സീരിയല്‍, സംവിധായകന്‍ ,നടി , നടന്‍ തുടങ്ങി ഹോളിവുഡ് സിനിമകളെയും സീരിയലുകളെയും കേന്ദ്രീകരിച്ചു നടത്തുന്ന അവാര്‍ഡാണ് ഗോള്‍ഡന്‍ ഗ്ലോബ് .