ആഡംബര കാര്‍ വിപണിയില്‍ വീണ്ടും ഒന്നാമനായി മെഴ്സിഡസ് ബെന്‍സ്

0
107

മുംബൈ: രാജ്യത്തെ ആഡംബര കാര്‍ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി മെഴ്സിഡസ് ബെന്‍സ്.

15,330 യൂണിറ്റുകളാണ് മെഴ്സിഡീസ് ബെന്‍സ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്. 2016-ല്‍ 13,231 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 15.86 ശതമാനമാണ് വര്‍ധന.

മുഖ്യ എതിരാളികളായ ബിഎംഡബ്യു ഇക്കാലയളവില്‍ 9800 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഔഡി 7876 യൂണിറ്റുകള്‍ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 49 ശതമാനം വര്‍ധനയോടെ ടാറ്റ മോട്ടോഴ്സ് ഉടമസ്ഥതയിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ 3954 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.