ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് കണ്ടെത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നു: സ്‌നോഡന്‍

0
63


ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ 500 രൂപ നല്‍കിയാല്‍ ചോര്‍ത്തിക്കിട്ടുമെന്നുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തക അവാര്‍ഡ് അര്‍ഹിക്കുന്നതായി സൈബര്‍ ആക്ടിവിസ്റ്റ് എഡ്വേര്‍ഡ് സ്നോഡന്‍.

ട്രിബ്യൂണ്‍ ദിനപത്രത്തിലെ ഒരു ജേര്‍ണലിസ്റ്റാണ് 500 രൂപ നല്‍കിയാല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടും എന്നുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത വന്നതിന് പിന്നാലെ ഈ വിവരം കണ്ടെത്തിയ ജേര്‍ണലിസ്റ്റിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ യുഐഡിഎഐ കേസ് എടുത്തിരുന്നു.

ഇതിനിടെയാണ് സ്നോഡന്‍ തന്റെ നിലപാട് ട്വീറ്റ് ചെയ്തത്. ഈ വാര്‍ത്തയുടെ പേരില്‍ അന്വേഷണം നടത്തുന്നതിന് പകരം ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന ജേര്‍ണലിസ്റ്റിന് അവാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്ന് സ്നോഡന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.