ആറു മാസത്തിനുള്ളില്‍ കാണുക പുതിയ കോണ്‍ഗ്രസിനെയെന്ന് രാഹുല്‍ ഗാന്ധി

0
130

മനാമ: ആറു മാസത്തിനുള്ളില്‍ തിളക്കമുള്ള ഒരു പുതിയ കോണ്‍ഗ്രസിനെ സമ്മാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ചാണവര്‍ രക്ഷപ്പെട്ടത്.തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക ,ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക,വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് രാജ്യ പുരോഗതിക്കു വേണ്ടി താന്‍ ചെയ്യാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബഹ്‌റിനില്‍ ജി.ഒ.പി.ഐ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി ഒരു വിദേശ സന്ദര്‍ശനം നടത്തുന്നത്.