ഇനി ബാഴ്‌സയുടെ സ്വന്തം കുട്ടീഞ്ഞോ

0
61

ആറ് മാസത്തെ ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ലിവര്‍പൂള്‍ താരം കുട്ടിഞ്ഞോ ബാഴ്‌സയുമായി കരാറിലെത്തിയ ട്രാന്‍സ്ഫര്‍ വിപണിയിലെ പുത്തന്‍ വിശേഷം ഫുട്‌ബോള്‍ ലോകത്ത് ഇതുവരെ അവസാനിച്ചിട്ടില്ല. നെയ്്മറിനെയും എംബെപെയെയും സ്വന്തമാക്കാന്‍ പിഎസ്ജി എറിഞ്ഞ തുക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണ് ബാഴ്‌സലോണ ലിവര്‍പൂളിന് കുട്ടീഞ്ഞോയെ സ്വന്തമാക്കാന്‍ നല്‍കിയത്.

കുട്ടീഞ്ഞോ​യു​ടെ ചു​വ​ടു​മാ​റ്റം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നി​ല്ലെ​ന്ന് ലി​വ​ര്‍പൂ​ള്‍ മാ​നേ​ജ​ര്‍ യു​ര്‍ഗ​ന്‍ ക്ലോ​പ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍ നി​ന്നു ക്ഷ​ണം ല​ഭി​ച്ച​പ്പോ​ള്‍ത്ത​ന്നെ കുട്ടീഞ്ഞോ താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു. അ​സാ​ധാ​ര​ണ ക​ളി​ക്കാ​ര​നും മി​ക​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യും ന​ല്ല സു​ഹൃ​ത്തു​മാ​യ കുട്ടീഞ്ഞോ​യ്ക്ക് മ​ന​സി​ല്ലാ​മ​ന​സോ​ടെ​യാ​ണ് ലി​വ​ര്‍പൂ​ള്‍ യാ​ത്ര​യ​യ​പ്പു ന​ല്‍കു​ന്ന​തെ​ന്ന് ക്ലോ​പ് പ​റ​ഞ്ഞു.

2013 ജ​നു​വ​രി​യി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നി​ല്‍നി​ന്ന് ആ​ന്‍ഫീ​ല്‍ഡി​ലെ​ത്തി​യ കുട്ടീഞ്ഞോ 54 ഗോ​ളു​ക​ള്‍ സ്വ​ന്ത​മാ​ക്കി. ബ്ര​സീ​ല്‍ ടീ​മി​ലെ സ​ഹ​താ​രം നെ​യ്മ​റി​ന്‍റെ പി​എ​സ്ജി​യി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റം വ​ന്‍ ന​ഷ്ട​മാ​യി ക​രു​തി​യി​രു​ന്ന ബാ​ഴ്‌​സ​ലോ​ണ ക​ഴി​ഞ്ഞ സ​മ്മ​ര്‍ സീ​സ​ണി​ല്‍ കുട്ടീഞ്ഞോ​യെ ത​ങ്ങ​ളു​ടെ ക്ല​ബി​ലേ​ക്ക് ക്ഷ​ണി​ച്ചെ​ങ്കി​ലും വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ യോ​ജി​ക്കാ​ത്തതി​നെ​ത്തു​ട​ര്‍ന്ന് അ​ന്ന് ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റാ​നാ​യി​രു​ന്നി​ല്ല. സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് കുട്ടീഞ്ഞോ​യ​ക്ക് പ​ല മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​യി. എ​ന്നാ​ല്‍ പ​രി​ക്കിനുശേഷം ബ്ര​സീ​ലി​യ​ന്‍ താ​രം മി​ക​ച്ച ഫോ​മി​ലേ​ക്കെ​ത്തി. 2017ലെ ​അ​വ​സാ​ന ഏ​ഴു ക​ളി​യി​ല്‍ കുട്ടീഞ്ഞോ ആ​റു ഗോ​ള്‍ നേ​ടി.

നേരത്തെ ബൊറൂസിയ ഡോട്ട്മുണ്ടില്‍ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഡെംബാലയെ ബാഴ്‌സലോണ തട്ടകത്തിലെത്തിച്ചിരുന്നു. എന്നാല്‍ ഡെംബാലക്ക് ചിലവഴിച്ച തുകയെ മറികടക്കുന്നതാണ് ബാഴ്‌സലോണയുടെ കുട്ടിഞ്ഞോയുമായുള്ള കരാര്‍.

എന്നാല്‍ താന്‍ ക്ലബ്ബ് വിട്ടത് ബാഴ്‌സലോണ എന്ന തന്റെ എക്കാലത്തേയും വലിയ സ്വപ്‌നം പ്രാവര്‍ത്തികമാക്കാനാണെന്നും ലിവര്‍പൂളിലെത്തിയത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും കുട്ടീഞ്ഞോ പറയുന്നു.

‘ഞാന്‍ ക്ലബ് വിട്ടു എന്നത് ലിവര്‍പൂളിനെ കുറച്ച് കാണുന്നത്‌കൊണ്ടല്ല, ക്ലബ്ബും ആരാധകരും എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും. സീസണില്‍ മികച്ച ഫോമിലാണ് ടീം. ഓരോ കളിയിലും അവര്‍ മെച്ചപ്പെട്ടു വരികയാണ്. നന്ദി പറയാനാണെങ്കില്‍ ഒരുപാട് പേരോട് പറയാനുണ്ട്. ഓരോരുത്തരുടേയും പേരെടുത്ത് പറയുന്നില്ല. എല്ലാ നല്ലവരായ ക്ലബ് മെമ്പേഴ്‌സിനേയും ഈ ക്ലബ്ബിനേയും ആരാധകരേയും ഞാന്‍ തീര്‍ച്ചയായും മിസ്സ് ചെയ്യും’ കുട്ടീഞ്ഞോ പറഞ്ഞു.