ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് ബിസിസിഐയുടെ വിലക്ക്

0
137

ഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന് അഞ്ച് മാസത്തേക്ക് വിലക്ക്. ബിസിസിഐയാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തിനിടെയിലാണ് സംഭവം. തുടര്‍ന്ന് താരത്തെ ബറോഡ ടീമിലെടുക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നു.

ടെര്‍ബുട്ടാലിന്‍ എന്ന നിരോധിത പദാര്‍ത്ഥമാണ് പത്താന്‍ ഉപയോഗിച്ചത്. പനിക്ക് കഴിച്ച മരുന്നിലാണ് ഈ പദാര്‍ഥം അടങ്ങിയിരുന്നത്. ഇത് ഉപയോഗിക്കുന്നതിന് പത്താനോ ഡോക്ടേറാ അനുമതി നേടിയിരുന്നില്ല.