എം എം മണി കഴുതയെപ്പോലെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
82

തിരുവനന്തപുരം: എകെജിക്കെതിരായ പ്രസ്താവനയുടെ പേരില്‍ ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി എംഎം മണിക്കെതിരെ ആഞ്ഞടിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ . മന്ത്രി എം എം മണി കഴുതയെപ്പോലെയാണെന്നും കഴുതയ്ക്ക് കാമം എന്നാല്‍ കരഞ്ഞു തീര്‍ക്കുന്നത് പോലെയാണ് എംഎം മണിയെന്ന് ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. മണി കാമം തീര്‍ക്കുന്നത് മറ്റ് നേതാക്കളെ അധിക്ഷേപിച്ചാണ്. മന്ത്രിയെ നിലയ്ക്കുനിര്‍ത്താന്‍ എന്തുകൊണ്ട് പിണറായി തയ്യാറായില്ലെന്ന് ഉണ്ണിത്താന്‍ ചോദിച്ചു.

എകെജിയെപ്പറ്റി ചരിത്രത്തിലില്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.എകെജിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു.
ബാലപീഡനം എന്ന് ബല്‍റാം പരാമര്‍ശിച്ചത് നാക്കുപിഴയായി കണക്കാക്കാം. അതിന് മാപ്പുപറയേണ്ടതില്ല. കാറല്‍ മാര്‍ക്‌സിന്റെ ചരിത്രം പഠിച്ചാല്‍ പിന്നെ സദാചാരത്തെപ്പറ്റി പറയാന്‍ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലനും അദ്ദേഹം കൂട്ടിച്ചേർത്തു.