എകെജി പരാമര്‍ശം: പ്രതിഷേധം ശക്തമായതോടെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് ബല്‍റാമിന് നിര്‍ദേശം; ബല്‍റാമിനൊപ്പമുള്ള വേദികള്‍ ബഹിഷ്‌കരിച്ച് സിപിഎം

0
63

തിരുവനന്തപുരം: എകെജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വി.ടി ബല്‍റാമിന് പൊലീസിന്റെ
നിര്‍ദേശം.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കൂറ്റനാട്ട് ബല്‍റാം പങ്കെടുക്കുന്ന കോണ്‍ഗ്രസ് പരിപാടിയില്‍ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നത് മനസ്സിലാക്കിയ പൊലീസ് കനത്ത സുരക്ഷയും ഒരുക്കി. എന്നാല്‍, പരിപാടിക്ക് പോകുന്നില്ലെന്ന് തിങ്കളാഴ്ച രാവിലെ അദ്ദേഹം അറിയിച്ചതോടെ പൊലീസിനെ മടക്കിയയച്ചു. എന്നാല്‍, ഉച്ചക്ക് പോകുന്നതായി വീണ്ടും അറിയിച്ചു. ഇതോടെ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടിയ പൊലീസ് പോകെണ്ടന്ന് നിര്‍ദേശിക്കുകയായിരുന്നു. വളാഞ്ചേരിയിലും തിങ്കളാഴ്ച പരിപാടിയുണ്ടായിരുന്നെങ്കിലും മലപ്പുറം പൊലീസ് കൈയൊഴിഞ്ഞതോടെ അതും മുടങ്ങി. ഇതുമൂലം ബല്‍റാം പൊതുചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണിപ്പോള്‍.

അതേസമയം തൃത്താല ഉള്‍പ്പെടെ കേരളത്തിലുടനീളം ബല്‍റാം പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് സിബിഎം. അപ്രഖ്യാപിത ബഹിഷ്‌കരണത്തിലൂടെ വി.ടി ബല്‍റാമിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് സിപിഎം നടപ്പിലാക്കുന്നത്.