ഓള്‍ഡ് മൊങ്കിന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു

0
101

ഗാസിയാബാദ്: ഇന്ത്യയിലെ മദ്യപാനികളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായ ഓള്‍ഡ് മൊങ്കിന്റെ സ്രഷ്ടാവ് റിട്ട.ബ്രിഗേഡിയര്‍ കപില്‍ മോഹന്‍ അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്ന് ഗാസിയാബാദിലെ വസതിയില്‍ ജനുവരി ആറിനായിരുന്നു അന്ത്യം. മദ്യ നിര്‍മാണ കമ്പനിയായ മോഹന്‍ മെയ് കിന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ഓള്‍ഡ് മൊങ്ക് റമ്മിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമായിരുന്നു കപില്‍.

രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് വരെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇദ്ദേഹം കിടപ്പിലായിരുന്നു. പ്രത്യേകതരത്തിലുള്ള സുഗന്ധ ദ്രവ്യങ്ങളും വാനിലയുടെ രുചിയും ചേര്‍ത്ത് 1954ല്‍ പുറത്തിറക്കിയ ഓള്‍ഡ് മൊങ്ക് മദ്യപാനികളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായിരുന്നു.

ഒരു കാലത്ത് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട റം ബ്രാന്‍ഡായിരുന്നു ഓള്‍ഡ് മൊങ്ക്. മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി ഓള്‍ഡ് മൊങ്ക് പ്രേമികളാണ് കപില്‍ മോഹന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.