കലോത്സവം: സ്വര്‍ണ്ണക്കപ്പ് ലക്ഷ്യമിട്ട് കോഴിക്കോട് കുതിപ്പ് തുടരുന്നു

0
47

തൃശ്ശൂര്‍: അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോള്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ കോഴിക്കോട് മുന്നില്‍. 655 പോയിന്റാണ് കോഴിക്കോട് ഇതുവരെ നേടിയിട്ടുള്ളത്. തൊട്ടുപിന്നില്‍ 649 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്. 638 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതുണ്ട്.

ഇന്ന് ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിരക്കളി, ആണ്‍കുട്ടികളുടെ മോണോ ആക്ട്, ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ട്, ഒപ്പന എന്നീ ജനപ്രിയ ഇനങ്ങളാണ് വേദിയിലെത്തുക.