കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍

0
58

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായി എത്തുന്നു.

കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തുന്നു എന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് നിവിന്‍ പോളിയാണ്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താരം പരസ്യമാക്കിയിരുന്നില്ല.

ഇപ്പോഴിതാ ആകാഷയ്ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിക്കുക. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ പ്രഖ്യാപിച്ചത്.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പ്