കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം; ഐഒസിക്ക് അടിയന്തിരമായി നല്‍കേണ്ടത് 124 കോടി

0
40

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം. കുടിശ്ശിക നല്‍കാത്തതിനെതുടര്‍ന്ന് ഐഒസി ഡീസല്‍ വിതരണം നിര്‍ത്തിവച്ചു. അതേസമയം നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.  ഐഒസിക്ക് അടിയന്തിരമായി 124 കോടി രൂപയാണ് കെഎസ്ആര്‍ടിസി നല്‍കേണ്ടത്.

ദിവസവും 15 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് ആവശ്യം. മിക്ക ഡിപ്പോകളിലും ഇപ്പോള്‍ ഡീസല്‍ തീരാറായെന്നാണ് വിവരം. ഐഒസി ഡീസല്‍ നല്‍കുന്നത് നിര്‍ത്തിയതോടെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയക്കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.