കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ല; സംഖ്യമാകാമെന്ന നിലപാടിലുറച്ച് സിപിഐ

0
38

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സംഖ്യമാകാമെന്ന നിലപാടിലുറച്ച് സിപിഐ. കോണ്‍ഗ്രസുമായി തൊട്ടുകൂടായ്മയില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിയാണ് വ്യക്തമാക്കിയത്. രാഷ്ട്രീയ തന്ത്രവും തെരഞ്ഞെടുപ്പ് തന്ത്രവും രണ്ടായി കാണണമെന്നും സുധാകര്‍ റെഡ്ഡി സൂചിപ്പിച്ചു. സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് റിപ്പോര്‍ട്ട് അവതരിപ്പിക്കവെയാണ് സുധാകര്‍ റെഡ്ഡി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സാഹചര്യങ്ങള്‍ക്കനുസരിച്ച് സംഖ്യങ്ങള്‍ രൂപീകരിക്കാമെന്നും ബിജെപിയെ തോല്‍പ്പിക്കാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.