ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക്ക് ന്യൂട്ടനല്ല; ബ്രന്മഗുപ്തന്‍ എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി

0
83

ജയ്പൂര്‍: ഗുരുത്വാകര്‍ഷ നിയമം ആവിഷ്‌കരിച്ചത് ഇന്ത്യക്കാരനാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. ഗുരുത്വാകര്‍ഷ നിയമം ആവിഷ്‌കരിച്ചത്  പുരാതന ഭാരതത്തിലെ ശാസ്ത്രജ്ഞന്‍ ആയിരുന്ന  ബ്രന്മഗുപ്ത രണ്ടാമനാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനും 1000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആളാണ് ബ്രന്മഗുപ്ത രണ്ടാമനെന്ന് ദേവ്‌നാനി പറഞ്ഞു.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ 72-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരാണ് യഥാര്‍ഥത്തില്‍ ഗുരുത്വാകര്‍ണം കണ്ടുപിടിച്ചത് എന്ന് ചോദിച്ച മന്ത്രി ആഴത്തില്‍ അന്വേഷണം നടത്തിയാല്‍ ന്യൂട്ടനും 1000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ ബ്രന്മഗുപ്ത രണ്ടാമനാണെന്ന് പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് നമ്മുടെ പാഠ പുസ്തകങ്ങളില്‍ ഇക്കാര്യം പഠിപ്പിക്കാത്തതന്ന് മന്ത്രി ചോദിച്ചു. രാജസ്ഥാന്‍ എങ്കിലും ഇത്തരം അറിവുകള്‍ക്ക് അനുസരിച്ച് പാഠപുസ്തകങ്ങള്‍ പുതുക്കണമെന്ന് മന്ത്രി അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ഉണ്ടായ പ്രക്ഷോഭങ്ങള്‍ രാജസ്ഥാനിലെ സര്‍വ്വകലാശാലകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഇവിടെ ഒരു കനയ്യകുമാറും ജനിക്കരുതെന്നും മന്ത്രി പറഞ്ഞു.