ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

0
55

ജമ്മു:  ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു.  ജില്ലയിലെ കോകെര്‍നാഗ് മേഖലയിലാണ് സംഭവമുണ്ടായത്.  ഭികരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്.  മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.