ഡല്‍ഹിയില്‍ ജിഗ്നേഷ് മേവാനിയുടെ യുവ ഹുങ്കാര്‍ റാലിക്ക് അനുമതിയില്ല

0
72

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന യുവജനറാലിക്ക് അനുമതി നിഷേധിച്ചു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റാലികള്‍ നടത്തരുതെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഉയര്‍ത്തിക്കാട്ടിയാണ് പോലീസ് റാലിക്ക് അനുമതി നിഷേധിച്ചത്.

അതേസമയം റാലിയുമായി മുന്നോട്ടു പോകാന്‍ തന്നേയാണ് തീരുമാനമെന്ന് ജിഗ്നേഷ് മേവാനിയുള്‍പ്പടെയുള്ള യുവ ഹുങ്കാര്‍ റാലിയുടെ സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ റാലി നടത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവുമായി പൊലീസും റാലിക്കാരെ നിയന്ത്രിക്കാന്‍ സജ്ജമായിക്കഴിഞ്ഞു. പാര്‍ലമെന്റ് സ്ട്രീറ്റിലെ പ്രക്ഷോഭത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.