തന്റെ ആദ്യ മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക്‌വെച്ച് വിജയ് സേതുപതി

0
88

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തന്റേതായൊരു ഇടം കണ്ടെത്തിയ താരമാണ് വിജയ് സേതുപതി. വിജയ് സേതുപതി ചിത്രങ്ങള്‍ തമിഴിലിലേതെന്ന പോലെ മലയാളത്തിലും പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. ഒടുവിലെത്തിയ വിക്രം വേദ എന്ന ചിത്രം അതിന് ഉദാഹരണമാണ്.

ഇപ്പോഴിതാ വിജയ് സേതുപതി മലയാളസിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നു. അഭിനേഷ് അപ്പുക്കുട്ടന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജാലിയന്‍ വാലാബാഗി’ലൂടെയാണ് ആരാധകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം തന്നെയാണ് പുറത്തിറക്കിയത്.

ഒരു ഗവണ്‍മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രമാണ് ജാലിയന്‍ വാലാബാഗ്. മെക്സിക്കന്‍ അപാരതയുടെ അസിസ്റ്റന്റ് ഡയറക്ടറായ അഭിനേഷ് അപ്പുക്കുട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്സിക്കന്‍ അപാരതയുടെ തന്നെ കോ- പ്രൊഡ്യൂസര്‍മാരായ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് സ്റ്റോറീസ് ആന്റ് തോട്ട്സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.