നടിയെ ആക്രമിച്ച കേസ്: അനുബന്ധകുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി 17ന്

0
49

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍

വിധി പറയുന്നത് ഈ മാസം 17ലേക്ക് മാറ്റി.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത് മാറ്റി വെച്ചത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പൊലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹര്‍ജി.

കുറ്റപത്രം ചോര്‍ത്തിയതിന് അന്വേഷണസംഘത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.എന്നാല്‍ ദിലീപിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കോടതി കേട്ടിരുന്നു.