പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: അമല പോളിനോട് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

0
60

 


കൊച്ചി: നടി അമല പോള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി തട്ടിച്ച കേസിലാണ് അമല പോളിനോട് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 15ാം തീയതി 10 മുതല്‍ ഒരുമണിവരെ ക്രൈംബ്രാഞ്ചിന് നടിയെ ചോദ്യം ചെയ്യാം. അമല പോളിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 10 ദിവസങ്ങള്‍ക്കുശേഷം പരിഗണിക്കും. ക്രൈം ബ്രാഞ്ചിന് മുന്നില്‍ നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അന്ന് അമല പോള്‍ ഹാജരായിരുന്നില്ല.