ബല്‍റാമിന് ഗോവിന്ദച്ചാമി സിന്‍ഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ്: പി.എം.മനോജ്

0
70


തിരുവനന്തപുരം: വി.ടി.ബല്‍റാം ഗോവിന്ദച്ചാമി സിന്‍ഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ് പ്രകടിപ്പിക്കുന്നതെന്ന് സിപിഎം ആക്ടിവിസ്റ്റും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ പി.എം.മനോജ്. ഗോവിന്ദച്ചാമിക്ക് കുറ്റകൃത്യം പിടിക്കപ്പെട്ടപ്പോഴും പശ്ചാത്താപമില്ലായിരുന്നു. എന്നാല്‍ അയാള്‍ തടിച്ച് ചീര്‍ക്കുകയാണുണ്ടായതെന്നും മനോജ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേരളത്തിന്റെ ചരിത്രമെഴുതിയ ധീര വനിതകളെ, പോരാളികള്‍ക്ക് ഒളിയിടമൊരുക്കി സ്വജീവന്‍ പണയപ്പെടുത്തി സംരക്ഷിച്ച മഹദ് ജീവിതങ്ങളെ പച്ചയായി അധിക്ഷേപിക്കുകയാണ്. എകെജിയും സുശീലയും മാത്രമല്ല ആധുനിക കേരളത്തിന്റെ ചരിത്രവും മലയാളിയുടെ ആത്മാഭിമാനവുമാണ് ഒരു തരികിട കെഎസ്‌യുക്കാരന്റെ മനോരോഗ ജനിതമായ ആക്രമണത്തിനിരയാകുന്നതെന്നും അദ്ദേഹം പറയുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരയ്ക്കും പട്ടേലിനും ആന്റണിക്കും എകെജിയോട് ആദരവുണ്ടായിരുന്നു. കടുത്ത വിമര്‍ശനമുയര്‍ത്തുമ്പോഴും എകെജിയുടെ വ്യക്തിത്വവും രാഷ്ട്രീയ ദാര്‍ഢ്യവും ഇന്ദിര മതിച്ചിരുന്നു. എന്നാല്‍ പുതിയ, പരീക്ഷാ ജാതകം മൂലധനമാക്കിയ യൂത്ത് പഞ്ചാരക്കുട്ടന്മാര്‍ക്ക് തമ്മില്‍ തല്ലിലും വിടുവായത്തത്തിലും മാത്രമാണ് പരിചയമെന്നും മനോജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.

പി.എം.മനോജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരും അറച്ചു നില്‍ക്കുന്ന അസാധാരണ കൃത്യങ്ങള്‍ ചെയ്യാനുള്ള വാസന പ്രത്യേക മാനസികാവസ്ഥയില്‍ നിന്നാണുണ്ടാവുക. ഗോവിന്ദച്ചാമി, പള്‍സര്‍ സുനി, ആട് ആന്റണി തുടങ്ങിയവര്‍ ഉദാഹരണം. ഗോവിന്ദച്ചാമി സിന്‍ഡ്രോം ബാധിച്ചതിന്റെ ലക്ഷണമാണ് വി ടി ബല്‍റാം പ്രകടിപ്പിക്കുന്നത്. കുറ്റകൃത്യം പിടിക്കപ്പെട്ടപ്പോഴും അയാള്‍ക്ക് പശ്ചാത്താപമില്ല. അയാള്‍ തടിച്ച് ചീര്‍ക്കുന്നു. കേരളത്തിന്റെ ചരിത്രമെഴുതിയ ധീര വനിതകളെ, പോരാളികള്‍ക്ക് ഒളിയിടമൊരുക്കി സ്വജീവന്‍ പണയപ്പെടുത്തി സംരക്ഷിച്ച മഹദ് ജീവിതങ്ങളെ പച്ചയായി അധിക്ഷേപിക്കുന്നു. എ കെ ജിയും സുശീലയും മാത്രമല്ല ആധുനിക കേരളത്തിന്റെ ചരിത്രവും മലയാളിയുടെ ആത്മാഭിമാനവുമാണ് ഒരു തരികിട കെ എസ് യു ക്കാരന്റെ മനോരോഗ ജനിതമായ ആക്രമണത്തിനിരയാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരയ്ക്കും പട്ടേലിനും ആന്റണിക്കും എകെജിയോട് ആദരവുണ്ടായിരുന്നു. കടുത്ത വിമര്‍ശനമുയര്‍ത്തുമ്പോഴും എകെജിയുടെ വ്യക്തിത്വവും രാഷ്ട്രീയ ദാര്‍ഢ്യവും ഇന്ദിര മതിച്ചിരുന്നു. പുതിയ, പരീക്ഷാ ജാതകം മൂലധനമാക്കിയ യൂത്ത് പഞ്ചാരക്കുട്ടന്മാര്‍ക്ക് തമ്മില്‍ തല്ലിലും വിടുവായത്തത്തിലും മാത്രമാണ് പരിചയം. സാംസ്‌കാരിക- രാഷ്ടീയ പൈതൃകം അവര്‍ക്ക് വിഷയമല്ല. ഒരു പൈതൃകത്തെക്കുറിച്ചും അവര്‍ക്കറിയില്ല. പിതൃശൂന്യമാണ് അവരുടെ വാക്കും പ്രവൃത്തിയും. അതു കൊണ്ടാണ് ഒരു ഖേദപ്രകടനത്തിനു പോലും അവര്‍ക്ക് നാവു പൊന്താത്തത്.