ബഹ്‌റൈനില്‍ പെട്രോള്‍ വില വര്‍ധിച്ചു

0
53

മനാമ: ബഹ്‌റൈനില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയുടെതാണ് റിപ്പോര്‍ട്ട്. മുംതാസ് പെട്രോള്‍ വില 160 ഫില്‍സില്‍ നിന്നും 200 ഫില്‍സായും ഉയര്‍ന്നു. 120 ഫില്‍സുണ്ടായിരുന്ന ജായിദ് പെട്രോളിന്റെ വില ലിറ്ററിന് 140 ഫില്‍സ് ആയാണ് വര്‍ധിച്ചത്.

മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും, ലോക വിപണികളിലും വില കൂടിയ സാഹചര്യത്തിലാണ് ബഹ്‌റൈനിലും വില വര്‍ധിച്ചത്. ജായിദ് പെട്രോളിന് 12 ശതമാനവും മുംതാസ് പെട്രോളിന് 25 ശതമാനവുമാണ് വില വര്‍ധിച്ചത്.