ബുര്‍ജ് ഖലീഫ എട്ടാം വര്‍ഷത്തിലേക്ക്

0
65

ദുബൈ: ബുര്‍ജ് ഖലീഫ എട്ടാം വയസിലെത്തി നില്‍ക്കുമ്പോള്‍ റെക്കോര്‍ഡുകളുമായി മുന്നേറുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഭൂമിയില്‍ നിന്ന് അര കിലോമീറ്റര്‍ ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രം, ഏറ്റവും കൂടുതല്‍ തട്ടുകളുള്ള കെട്ടിടം, ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടം, ഏറ്റവും ഉയര്‍ന്ന എലവേറ്ററുള്ള കെട്ടിടം, ഭൂമുഖത്തെ മനുഷ്യനിര്‍മിതമായ വലിയ കെട്ടിടഘടന, തറനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്റ് എന്നീ ഗിന്നസ് റെക്കോര്‍ഡുകള്‍ ബുര്‍ജ് ഖലീഫയുടെ പേരിലാണ്. ഏറ്റവുമൊടുവില്‍ പുതുവത്സരദിനത്തില്‍ ഏറ്റവും വലിയ പ്രകാശ, ശബ്ദ പ്രദര്‍ശനത്തിനുള്ള റെക്കോഡും നേടി. പ്രദര്‍ശനം ഡൗണ്‍ ടൗണ്‍ മേഖലയാകെ നിറങ്ങളുടെ വിസ്മയം തീര്‍ത്തു

സര്‍ക്കാരിന് 30 ശതമാനവും വ്യക്തികള്‍ക്ക് 70 ശതമാനവും ഓഹരിയുള്ള കമ്പനിയായ ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കള്‍. 95 കിലോമീറ്റര്‍ ദൂരത്തുനിന്നുപോലും ഗോപുരം കാണാന്‍ സാധിക്കും. അമേരിക്കക്കാരനായ അഡ്രിയാന്‍ സ്മിത്ത് ആണ് ചീഫ് ആര്‍ക്കിടെക്ട്.