ഭാഗ്മതിയുടെ ട്രെയിലര്‍ എത്തി;ദേവസേനയ്ക്ക് ശേഷം ശക്തമായ സ്ത്രീകഥാപാത്രവുമായി അനുഷ്‌ക

0
72

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം മറ്റൊരു ശക്തമായ സ്ത്രീകഥാപാത്രമായി അനുഷ്‌ക ഭാഗ്മതിയില്‍ എത്തുന്നു. ഇന്നലെ പുറത്തിറങ്ങിയ ട്രെയിലര്‍ 3943076 പേരാണ് കണ്ടത്. തെലുങ്ക് ചിത്രമായ ഭാഗ്മതിയില്‍ മലയാളത്തിലെ വലിയതാരനിര പ്രധാന വേഷങ്ങളില്‍ എത്തുന്നു എന്നത് പ്രത്യേകതയാണ്. ജയറാം വില്ലനായി എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായും ആശാ ശരത് പൊലീസ് വേഷത്തിലും അഭിനയിക്കുന്നു.

തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രമോദ്, വംശി കൃഷ്ണ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ്. ജി.കൃഷ്ണനാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.