മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര; വിവാദ ഉത്തരവ് റ​ദ്ദാ​ക്കി

0
68

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്ക് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്നു പ​ണം ന​ൽ​കാ​ൻ നി​ർ​ദേ​ശം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി സ​ർ​ക്കാ​രി​ന്‍റെ ത​ല​യൂ​ര​ൽ.

ഉ​ത്ത​ര​വ് ഒ​രു ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ന​ട​പ​ടി റ​ദ്ദാ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വിശദീകരണം പു​റ​ത്തി​റ​ക്കി. പ​ണം ന​ൽ​കാ​ൻ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 26നു ​തൃ​ശൂ​രി​ലെ പാ​ർ​ട്ടി​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ചു പാ​ർ​ട്ടി സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കു​മു​ള്ള ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്കു ചെ​ല​വാ​യ പ​ണം ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് വ​ക മാ​റ്റാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്.