മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് സംഘപരിവാറിന്റെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു;ഒരാള്‍ അറസ്റ്റില്‍

0
92

ചിക്കമംഗ്ലൂര്‍: കര്‍ണാടകത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ 20-കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍.  മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

വാട്‌സ്ആപ്പ് മെസേജില്‍ തനിക്ക് മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.  ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അവഹേളനവും ആരംഭിച്ചു.   ഇതിനു പിന്നാലെ സന്തോഷ് എന്ന ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് വിളിച്ച് ധന്യശ്രീ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ഭീഷണിപ്പെടുത്തിയെന്ന് അമ്മ സുവര്‍ണ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.