മോദിയും പിണറായിയും ഒരുപോലെ; വിമര്‍ശനവുമായി ജനയുഗം എഡിറ്റര്‍

0
132

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായിയുടെ നിലപാടുകള്‍ ട്രംപിനും മോദിക്കും തുല്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോട് മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് അത്യന്തം അപകടകരമാണ്. കടക്ക് പുറത്ത് എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ആശയ വിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശ്യാസമല്ലെന്നും രാജാജി മാത്യു പറഞ്ഞു.

സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത വിമര്‍ശനം സി.പി.ഐക്കെതിരെ ഉയര്‍ന്നിരുന്നു. സി.പി.ഐ എന്ന വിഴുപ്പ് ഇനിയും ചുമക്കണോ എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ഒരു ഘട്ടത്തില്‍ അതിരുകടന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശനം വിലക്കുകയും ചെയ്തിരുന്നു.

പല വിഷയങ്ങളിലും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് വിമര്‍ശനവുമായി ജനയുഗത്തിന്റെ എഡിറ്റര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്.