യൂസഫ് പഠാന് ഐ പി എൽ മത്സരങ്ങളിൽ പങ്കെടുക്കാം

0
83

മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങിയ ക്രിക്കറ്റ് താരം യൂസഫ് പഠാന് ഐ പി എൽ മത്സരങ്ങളിൽ പങ്കെടുക്കാം . അഞ്ച് മാസത്തേക്കാണ് വെടിക്കെട്ട് ബാറ്റ്സ്മാനും ഓള്‍റൗണ്ടറുമായ പഠാനെ ബിസിസിഐ വിലക്കിയത്. മുന്‍കാലപ്രാബല്യത്തോടെയുള്ള വിലക്കാണ് പത്താന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ജനുവരി 14 ന് അവസാനിക്കും. വാഡയുടെ നിരോധിത മരുന്നുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെര്‍ബുറ്റാലിന്‍ ആണ് പത്താന്‍ ഉപയോഗിച്ചത്. 2017 ഓഗസ്റ്റിലാണ് വിലക്ക് നിലവില്‍ വന്നത്.

ചുമക്കുള്ള മരുന്ന് ഉപയോഗിച്ചതിനാലാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമെന്ന് യുസുഫ് ബിസിസിഐയെ അറിയിച്ചു. താരത്തിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് അഞ്ച് മാസത്തിലൊതുക്കിയത്. മുന്‍കാല പ്രാബല്യമുള്ള വിലക്കായതിനാല്‍ ഈ മാസം വിലക്കിന്റെ കാലാവധി അവസാനിക്കും. നിലവിൽ കൊൽക്കത്തയുടെ താരമായ പത്താനെ കൊൽക്കത്ത നിലനിർത്തിയിട്ടില്ലാത്തതിനാൽ 27 ന് നടക്കുന്ന ഐ പി എൽ ലേലത്തിൽ പത്താനും ഉണ്ടാക്കും..