രണ്ടുവര്‍ഷത്തിനിടെ പതിനാലുകാരന്റെ ശരീരത്തില്‍ നിന്ന് കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം

0
71


ഹൈദരാബാദ്: രണ്ടുവര്‍ഷത്തിനിടെ പതിനാലുകാരന്റെ ശരീരത്തില്‍ നിന്ന് കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. ഹൈദരാബാദിലെ ഹല്‍ദ്‌വാനി സ്വദേശിയായ പതിനാലുകാരനാണ് കൊക്കപ്പുഴുക്കള്‍ മൂലം രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ ശരീരത്തില്‍ നിന്ന് 22 ലിറ്റോളം രക്തം നഷ്ടമായത്.

ആദ്യം കുട്ടി അനീമിയാ ബാധിതനാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അനീമിയക്കുള്ള ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. ഇതേത്തുടര്‍ന്ന് ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധന നടത്തിയപ്പോഴാണ് കൊക്കപ്പുഴു സാന്നിധ്യം കണ്ടെത്തിയത്.

ഇതിനോടകം തന്നെ രക്തക്കുറവ് പരിഹരിക്കാനായി കുട്ടിക്ക് അമ്പത് യൂണിറ്റ് രക്തം നല്‍കുകയും ചെയ്തിരുന്നു.