ലാവ്ലിന്‍ കേ​സ് ;പി​ണ​റാ​യി​ക്കെ​തി​രാ​യ സി​ബി​ഐ അ​പ്പീ​ൽ ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും

0
57

ന്യൂ​ഡ​ൽ​ഹി: ലാവ്ലിന്‍ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സി​ബി​ഐ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഉ​ൾ​പ്പ​ടെ എ​ല്ലാ ഹ​ർ​ജി​ക​ളും ബു​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി ര​മ​ണ, എ​സ്. അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം സു​ധീ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ​യും മു​ൻ അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ കെ.​ജി രാ​ജ​ശേ​ഖ​ര​ന്‍റെ അ​പ്പീ​ലും പ​ത്തി​നു പ​രി​ഗ​ണി​ക്കും.

എ​ന്നാ​ൽ, സി​ബി​ഐ​യു​ടെ​യും കെ.​ജി രാ​ജ​ശേ​ഖ​രന്‍റെയും അ​പ്പീ​ൽ ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ ഹ​ർ​ജി​ക​ളും ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​ർ. ശി​വ​ദാ​സ​ൻ, ക​സ്തൂ​രി​രം​ഗ​ൻ എ​ന്നി​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് ജ​സ്റ്റീ​സ് ര​മ​ണ​യു​ടെ ബെ​ഞ്ച് എ​ല്ലാ ഹ​ർ​ജി​ക​ളും ബു​ധ​നാ​ഴ്ച ത​ന്നെ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.