വിക്ടര്‍ പ്രീമിയം എഡിഷന് പുതിയ മാറ്റ് സീരീസുമായി ടിവിഎസ് ഇന്ത്യയില്‍

0
96

വിക്ടര്‍ പ്രീമിയം എഡിഷന് പുതിയ മാറ്റ് സീരീസുമായി ടിവിഎസ് ഇന്ത്യയില്‍ എത്തി. 55,890 രൂപയാണ് ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസിന്റെ എക്‌സ്‌ഷോറൂം വില . 2017 സെപ്തംബര്‍ മാസമാണ് വിക്ടര്‍ പ്രീമിയം എഡിഷനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

വെള്ളയുടെ പിന്തുണ നേടിയ മാറ്റ് ബ്ലൂ, ചുവപ്പിന്റെ പിന്തുണ നേടിയ മാറ്റ് സില്‍വര്‍ നിറങ്ങളിലാണ് പുതിയ മാറ്റ് സീരീസ് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്

പുതിയ മാറ്റ് നിറത്തിന് പുറമെ വൈസറിന് ലഭിച്ച ക്രോം ഗാര്‍ണിഷും, ഡ്യൂവല്‍-ടോണ്‍ ബീജ് സീറ്റും മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങളാണ്.

പുതിയ മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല. 109.7 സിസി ത്രി-വാല്‍വ്, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസില്‍ ഒരുങ്ങുന്നത്.

പരമാവധി 9.3 bhp കരുത്ത്
9.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 4 സ്പീഡ് ഗിയര്‍ബോക്‌സാണ്.

72 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ആകര്‍ഷകമായ ഡിസൈന്‍, സ്‌പോര്‍ടി ഗ്രാഫിക്‌സ്, ക്ലാസ്-ലീഡിംഗ് ടെക്‌നോളജി തുടങ്ങിയവയിലൂടെ തുടക്കം മുതല്‍ക്കെ വിപണിയില്‍ ശ്രദ്ധ നേടാന്‍ വിക്ടര്‍ പ്രീമിയം എഡിഷന് കഴിഞ്ഞിരുന്നു.