വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി മൂന്ന് മരണം; പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

0
88

 

നിലമ്പൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന്
വിദ്യാര്‍ത്ഥികള്‍ മരിച്ചു.മുഹമ്മദ് ഷാമില്‍ ഫിദ എന്നിവരാണ് മരിച്ചത്. ഇരുവരും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്‌. മരിച്ച മറ്റൊരു കുട്ടിയുടെ വിവരം ലഭ്യമായിട്ടില്ല. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഏഴ് കുട്ടികളുടെ നില ഗുരുതരമെന്ന് സൂചന. മണിമൂളി സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. നിലമ്പൂര്‍ വഴിക്കടവിനടുത്താണ് അപകടം ഉണ്ടായത്. ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. പരുക്കേറ്റവരെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാർക്കും പരുക്കേറ്റതായി സൂചനയുണ്ട്. വഴിക്കടവിന് സമീപം നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും ബസിലും ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കൊപ്രയുമായി പോയ ടോറസ് ലോറിയാണ് അപകടംഉണ്ടാക്കിയത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.