വിമാനം പറത്തുന്നതിനിടയില്‍ അടിപിടി: വനിത പൈലറ്റടക്കം 2 പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്‌സ് പിരിച്ചുവിട്ടു

0
71

ന്യൂഡല്‍ഹി: വിമാനം പറത്തുന്നതിനിടയില്‍ കോക്ക്പിറ്റില്‍ വച്ച് അടിപിടിയുണ്ടാക്കിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരെ ജെറ്റ് എയര്‍വെയസ് പുറത്താക്കി. ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് വിമാനം പറത്തുന്നതിനിടെയായിരുന്നു കോക്ക്പിറ്റില്‍ വച്ച് ഇരുവരും തമ്മില്‍ അടിപിടി ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന വനിത പൈലറ്റിനെ മുതിര്‍ന്ന പൈലറ്റ് തല്ലിയെന്നായിരുന്നു ആരോപണം.

ജനുവരി ഒന്നിനായിരുന്നു സംഭവം. ഇതിനു പിന്നാലെ വനിത അടക്കം രണ്ടു പൈലറ്റുമാരെയും വിമാനക്കമ്പനി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. 9 W 119 ലണ്ടന്‍- മുംബൈ ഫ്‌ളൈറ്റില്‍ വച്ചായിരുന്നു സംഭവം.

ഇതേത്തുടര്‍ന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) മുതിര്‍ന്ന പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വനിത പൈലറ്റടക്കം രണ്ടുപേരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ജെറ്റ് എയര്‍വെയ്‌സ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്‌. പൈലറ്റുമാര്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കൈയ്യേറ്റത്തിലെത്തിയതെന്ന് വിമാനക്കമ്പനി വക്താവ് വിശദീകരിച്ചിരുന്നു