വീശിയടിച്ച ‘അവ’ ചുഴലക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി

0
55

അന്റനാനാറിവോ: മഡഗാസ്‌കറില്‍ കഴിഞ്ഞ മൂന്നുദിവസമായി വീശിയടിച്ച ‘അവ’ ചുഴലിയില്‍ മരണമടഞ്ഞവരുടെ എണ്ണം 29 ആയെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറില്‍ അവ വീശിയടിച്ചത്. ചുഴലി ദുരന്തത്തില്‍ 22 പേരെ കാണാതായിട്ടുണ്ട്. ആഞ്ഞുവീശിയ കാറ്റില്‍ ഇരുപതിനായിരത്തോളം പേര്‍ ഭവനരഹിതരായി. ‘അവ’ ചുഴലി ദുരന്തം തൊണ്ണൂറായിരത്തോളം പേരെയാണ് ബാധിച്ചത്.
ഇന്നലെ തലസ്ഥാനമായ അന്റനാനാറിവോ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള ഐവറിയിലെ പ്രാന്തപ്രേദശത്ത് ഒരു വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് 22 പേര്‍ മരിച്ചിരുന്നു.
ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ മഡഗാസ്‌കര്‍ ചുഴലിക്കാറ്റിന്റെ ദുരന്തം സ്ഥിരമായി ഏറ്റുവാങ്ങേണ്ടിവരുന്ന രാജ്യമാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രാജ്യത്ത് വീശിയടിച്ച ‘എനാവോ’ ചുഴലിക്കാറ്റില്‍ 78 പേര്‍ക്ക് ആണ് ജീവന്‍ നഷ്ടമായത്