വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ ഷാര്‍ജ നഗരസഭയിൽ പുത്തൻ സംവിധാനം

0
53

ഷാര്‍ജ: മഴവെള്ളം നീക്കം ചെയ്യുന്നതിനും വെള്ളകെട്ടുണ്ടാകുമ്പോള്‍ പരിഹാരങ്ങള്‍ എളുപ്പമാക്കുന്നതിനും ഷാര്‍ജ നഗരസഭ മൊബൈല്‍ പമ്പിങ് സ്റ്റേഷനുകള്‍ ആരംഭിച്ചു. പ്രകൃതി ദുരന്തങ്ങള്‍, അസ്ഥിരമായ കാലാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നതിനാണ് അല്‍ സദ്ദ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് ഷാര്‍ജ നഗരസഭാ ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ തരീഫി പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതല്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായ ഭാഗങ്ങളിലാണ് സ്റ്റേഷനുകള്‍ അനുവദിക്കുന്നത് 1.5 മീറ്റര്‍ ഉയരമുള്ള വെള്ളക്കെട്ടിലൂടെയും പമ്പിങ് വാഹനം ഓടിച്ചു പോകാം. വാഹനത്തിന് വെള്ളം മൂലം കേടുപാടുകള്‍ സംഭവിക്കാത്ത വിധത്തിലാണ് പുറം ഭാഗത്തെ പെയിന്റ് ഉപയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു എസ് നിര്‍മിത സ്റ്റേഷനുകളെ നഗരസഭയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു പ്രത്യേക രൂപകല്‍പന ചെയ്തിട്ടുള്ളതാണ്. തീര മേഖലയിലും കിഴക്കന്‍ പ്രദേശങ്ങളിലുമായി കൂടുതല്‍ സ്റ്റേഷനുകള്‍ ഒരുക്കുവാനുള്ള പദ്ധതിയുണ്ട്.