വ്യാജ അപ്പീൽ: നൃത്താധ്യാപകനും സഹായിയും കസ്റ്റഡിയിൽ

0
59

തൃ​ശൂ​ർ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പേ​രി​ൽ വ്യാ​ജ അ​പ്പീ​ൽ ഉ​ത്ത​ര​വു ത​യാ​റാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൃ​ത്താ​ധ്യാ​പ​ക​നും ഇ​ട​നി​ല​ക്കാ​ര​നും അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ചേ​ർ​പ്പ് സ്വ​ദേ​ശി​യും നൃ​ത്താ​ധ്യാ​പ​ക​നു​മാ​യ സൂ​ര​ജി​നെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജോ​ബി​യെ​യു​മാ​ണ് തൃ​ശൂ​രി​ൽ​നി​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ഞ്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്

ക്രൈം​ബ്രാ​ഞ്ച് ദ​ക്ഷി​ണ​മേ​ഖ​ല ഐ​ജി ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ ചോ​ദ്യം​ചെ​യ്ത ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​ജ അ​പ്പീ​ൽ റാ​ക്ക​റ്റി​ലെ മു​ഖ്യ ക​ണ്ണി​യാ​ണ് സൂ​ര​ജ് എ​ന്ന് ഐ​ജി അ​റി​യി​ച്ചു.