ഷാജി പാപ്പൻ സ്റ്റൈൽ ഹോളിവുഡിലും

0
124

ആട് 2 സിനിമയെ പ്രേക്ഷകര്‍ എങ്ങനെയാണോ ഏറ്റെടുത്തിരിക്കുന്നത് അതിനോടൊപ്പം തന്നെ ഷാജി പാപ്പൻ മുണ്ടും തരംഗം സൃഷ്ടിച്ചു.

മിധുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഹാസ്യ ചലച്ചിത്രമാണ് ആട്: ഒരു ഭീകരജീവിയാണ് അഥവാ ആട്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ആട് 2.

മീശപിരിച്ചു പൊട്ടിച്ചിരിപ്പിച്ചുെകാണ്ടെത്തിയ ഷാജി പാപ്പനെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കൊച്ചുകുട്ടികള്‍ വരെ മുത്താണ് പാപ്പൻ, സ്വത്താണ് പാപ്പൻ എന്നു പാടി നടന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചതോ ഷാജി പാപ്പന്റെ സ്റ്റൈലൻ മുണ്ടും.

കോമഡി എന്റര്‍ടെയിന്‍മെന്റായി ക്രിസ്തുമസിന് തിയറ്ററുകളിലേക്കെത്തിയ ആട് 2 റെക്കോര്‍ഡ് വിജയം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോള്‍ ഷാജി പാപ്പൻ സ്റ്റൈൽ അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുന്നു. 75ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ എത്തിയ ലോറൻസിന്‍റെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മെട്രിക്സ് എന്ന ഹോളിവുഡ് സിനിമയിലൂടെ പരിചിതനായ ലോറൻസ് ഫിഷ്ബേൺ ആണ് പാപ്പൻ സ്റ്റൈൽ ഹോളിവുഡില്‍ എത്തിച്ചത്. ഇവിടെ മുണ്ടിലായിരുന്നെങ്കില്‍ നീളൻ കുർത്തയുടെ ഇരുവശത്തും ചുവപ്പും കറുപ്പും വേഷത്തിലാണ് ലോറെൻസ് എത്തിയത്.

ആട് ആദ്യഭാഗത്ത് ചുവന്ന നിറമുള്ള മുണ്ടായിരുന്നെങ്കില്‍ ഇത്തവണ ചുവപ്പും കറുപ്പും ഇടകലര്‍ന്ന ഡബിള്‍ സൈഡഡ് മുണ്ടാണ് ഷാജി പാപ്പന്റെ വേഷം.

തീയറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗത്തിനു വേണ്ടി കേരളം ഇത്രയ്ക്ക് അക്ഷമരായി ഇതുവരെ കാത്തിരുന്നിട്ടുണ്ടാവില്ല. തിയറ്ററിൽ പരാജയപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗമിറക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായിട്ടിരിക്കും. തീയറ്ററിൽ പണം വാരിയില്ലെങ്കിലും വലിയ സ്വീകാര്യതയാണ് പിന്നീട് ‘ആട് ഒരു ഭീകരജീവി’ക്കു ലഭിച്ചത്. എന്നാല്‍ ആട് 2 ഇപ്പോള്‍ സൂപ്പര്‍ ഹിറ്റായി മാറുകയാണ്.

കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ ഏഴ് ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവർക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെ കഥയുമാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിൽ പറഞ്ഞുപോകുന്നത്.

ഈ സിനിമയിൽ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. ഒരു ആട് കുറച്ചു പേരുടെ ജീവിതങ്ങളിൽ വരുത്തുന്ന വിനയെ കുറിച്ചാണ് ഈ സിനിമയിൽ പറയുന്നത്. മറ്റു കഥാപാത്രങ്ങളും കൂടി ചേരുമ്പോൾ സിനിമ കൂടുതൽ രസകരമാകുന്നു. ഇത് മുഴുനീളൻ തമാശ ചിത്രം ആണ്. പോലീസുകാരും രണ്ടു വിപ്ലവകാരികളും കൂടി ചേരുമ്പോൾ ചിത്രം കൂടുതൽ രസകരമാകുന്നു. പകുതി ആകുമ്പോൾ ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു. നീല കൊടുംവേലി എന്ന അപൂർവസസ്യത്തിന്റെ പിന്നാലെ പോകുന്നു. ഒടുവിൽ ഈ സസ്യത്തെ ആട് തിന്നുന്നു.

ആട് ഒന്നില്‍ അഭിനയിച്ച താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ജയസൂര്യ, ഭഗത് മാനുവല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, വിനായകന്‍, അജു വർഗീസ്, വിജയ് ബാബു, സണ്ണി വെയ്ന്‍, രഞ്ജിപണിക്കര്‍, സാന്ദ്രാ തോമസ്, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, സൈജു കുറുപ്പ്, ചെമ്പിൽ അശോകൻ എന്നിവര്‍.

താരങ്ങളെ നാം ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പില്‍ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. സണ്ണി വെയിനിന്റെ സാത്താനും, ചെമ്പന്റെ ഹക്കീമും, ഇന്ദ്രന്‍സിന്റെ ശശിയും, സൈജു കുറുപ്പിന്റെ അബുവും, മൃഗസ്‌നേഹിയായി എത്തുന്ന സാന്ദ്രാ തോമസ് ഒക്കെ ഇതിന് ഉദാഹരണം. വെള്ള ആടാണെങ്കിലും പിങ്കി എന്നാണ് ഇവളെ വിളിക്കുന്നത്. ആടും നന്നായി അഭിനയിച്ചിട്ടുണ്ട്

എസ്‌ഐ സര്‍ബത്ത് ഷെമീര്‍ ആയി സ്‌ക്രീനിലെത്തുന്നത് നിര്‍മാതാവ് കൂടിയായ വിജയ് ബാബു ആണ്. സല്‍മാന്‍ഖാന്‍ സ്റ്റൈല്‍ മീശയുമായി വിജയ് ബാബുവിന്റെ കോമഡി ശരിക്കും ചിരിപ്പിക്കും. ഷാജി പാപ്പന്റെ ചേട്ടന്‍ പാപ്പനായാണ് രഞ്ജി പണിക്കര്‍ എത്തുന്നത്. കോമഡിയും തനിക്ക് നന്നായി ചേരുമെന്ന് രഞ്ജി പണിക്കര്‍ തെളിയിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയെ ഓര്‍മിപ്പിക്കുന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിട്ടുള്ളത്. അധോലോക നായകനായിട്ടാണ് വിനായകന്‍ എത്തുന്നത്.

എന്നാല്‍ ആട് 2 വില്‍ എത്തിയപ്പോഴേക്കും ഭീകര ജീവിയിലില്ലാത്ത രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഉള്ളത്. ഒന്ന് പാപ്പന്റെ ബുള്ളറ്റ്. പിന്നൊന്ന് ഷാജി പാപ്പന്റെ മുണ്ടാണ്. അഴിച്ചിടുമ്പോൾ ഒരു നിറം. മടക്കിക്കുത്തുമ്പോൾ വേറെ നിറം. ജയസൂര്യയുടെ ഭാര്യ സരിതയാണ് ഈ കോസ്‌റ്റ്യൂം ഡിസൈൻ ചെയ്‌തത്.

സംവിധായകൻ റിലീസിന് മുൻപ് പറഞ്ഞത് പോലെ: ‘ചിന്തയും ലോജിക്കും മാറ്റിവെച്ച് ചിരിക്കാൻ വേണ്ടി മാത്രം പുറത്തിറക്കിയ സിനിമയാണ് ആട് 2’.

‘ഒരു ലോജിക്കും നോക്കാതെ, ഒരു കാർട്ടൂൺ സിനിമ കാണുന്ന മാനസികാവസ്ഥയിൽ ഈ ചിത്രം കാണാൻ വരണേ… എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന് വിശ്വസിക്കുന്നു…. എന്നാണ് ആട് 2 വിനെക്കുറിച്ച് ജയസൂര്യപറഞ്ഞത്.