സജി ബഷീറിനെ പുറത്താക്കാന്‍ ഉറച്ച് വ്യവസായ വകുപ്പ്: ഹൈക്കോടതിയല്‍ പുന:പരിശോധന ഹര്‍ജി നല്‍കും

0
63

തിരുവനന്തപുരം: അഴിമതി കേസുകളില്‍ പ്രതിയായ സജി ബഷീറിനെ കെല്‍പാം എം.ഡി ആയി നിയമിച്ചതിനു പിന്നാലെ കടുത്ത അതൃപ്തിയുമായി വ്യവസായ വകുപ്പ്. സജി ബഷീറിനെ എം.ഡി ആയി നിയമിക്കാനുള്ള ഹൈക്കോടതി വിധിയില്‍ സര്‍ക്കാര്‍ നാളെ പുന:പരിശോധന ഹര്‍ജി നല്‍കും.

സജി ബഷീറിനെ അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാട് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സജി ബഷീറുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ തവണ ഹൈക്കോടതിയില്‍ ഉണ്ടായ പിഴവുകള്‍ ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശവും അഭിഭാഷകന് നല്‍കിയിട്ടുണ്ട്.

വ്യവസായ വകുപ്പിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലും കഴിഞ്ഞ ദിവസമാണ് കെല്‍പാം എം.ഡിയായി സജി ബഷീര്‍ ചുമതലയേറ്റത്.