സിസ്റ്റര്‍ അഭയ കേസ്: സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

0
56

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി: കെ.ടി മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലി??ന്റെ ഹര്‍ജിയാണ് പരിഗണിക്കുക.

ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി: കെ.ടി മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയാണ് പരിഗണിക്കുക.
ഈ ഹര്‍ജിയിന്മേല്‍ ഇന്ന് വിധിയുണ്ടായേക്കും. മുന്‍ ആര്‍ഡിഒ കിഷോറിനെയും,ക്ലാര്‍ക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേര്‍ക്കണമെന്ന കെ.ടി മൈക്കിളിന്റെ ഹര്‍ജിയിലും വിധിയുണ്ടാകും.

കൂടാതെ കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുത്രകയില്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.