സി.പി.എമ്മിന്റെ വാടകക്കാരാല്ല സി.പി.ഐ: കെ.കെ ശിവരാമന്‍

0
208

തൊടുപുഴ: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. സി.പി.എമ്മിന്റെ വീട്ടിലെ വാടകക്കാരല്ല സി.പി.ഐയെന്ന് കെ.കെ ശിവരാമന്‍ പറഞ്ഞു. വാടകക്കാരണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി യോഗത്തിലെ തീരുമാനം അട്ടിമറിക്കുന്നത് സി.പി.ഐ അല്ല.ഒരു തീരുമാനമെടുക്കുകയും അതിന് ഘടക വിരുദ്ധമായി കാര്യങ്ങള്‍ ഉന്നയിക്കുന്നതും സി.പി.ഐ അല്ലെന്നു അദ്ദേഹം പറഞ്ഞു. കെ.എം മാണിയെ മുന്നണിയില്‍ എടുക്കണമെന്നത് മാര്‍ക്‌സിസ്റ്റ് വീക്ഷണമാണെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സി.പി.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. ഇതിന് മറുപടിയായാണ് ശിവരാമന്റെ പ്രതികരണം