സുശീലയ്ക്ക് എകെജിയോട് തോന്നിച്ച പ്രണയം ഈശ്വര നിമിത്തമെന്ന് എ.പി.അബ്ദുള്ളക്കുട്ടി

0
111

കണ്ണൂർ‌∙ കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രണയത്തെക്കുറിച്ചു വി.ടി. ബൽറാം എംഎൽഎയുടെ പരാമർശമുണ്ടാക്കിയ വിവാദത്തിനിടെ എകെജി – സുശീല പ്രണയത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ.പി.അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ് ബുക്ക്‌ പോസ്റ്റ്. സുന്ദരനും നല്ല വ്യക്തിത്വത്തിന്‌
ഉടമയുമായ എകെജിയെ കണ്ടയുടനെ പ്രണയം തോന്നിയതിൽ അതിശയപ്പെടാനൊന്നും ഇല്ലെന്നും
സുശീലയ്ക്ക് എകെജിയോടു തോന്നിയ ഇഷ്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും എഴുതപ്പെടാതെ പോയ നല്ലൊരു പ്രണയകാവ്യമാണെന്നും അദ്ദേഹം തൻറെ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിൻറെ പൂർണ്ണരൂപം

സുശീലയ്ക്കു എ കെ ജി യോട് തോന്നിയ ഇഷ്ട്ടവും അവരുടെ ഒന്നിച്ചുള്ള ജീവിതവും പോരാട്ടവും ഏഴുതപെടാത്ത നല്ല ഒരു പ്രണയകാവ്യമാണ് .

ആലപ്പുഴയിലെ സി കെ കുമാരപ്പണിക്കരുടെ മകൾക്ക് എ കെ ജി യെകണ്ടയുടനെ പ്രണയംതോന്നിയതിൽഅതിശയപ്പെടാനൊന്നും ഇല്ല കാരണം അത്ര സുന്ദരനായിരുന്നു അദ്ദേഹം .ഒരു വല്ലാത്ത കരിസ്മാറ്റിക് പ്രകൃതം പ്രേമത്തിന് കണ്ണും കാതും മൂക്കും ഇല്ലാന്നല്ലേ നമ്മള് കേട്ടത് .പ്രായവും ഇല്ലെന്ന് കൂട്ടിച്ചേർത്താൽ മതി പ്രശ്നമെല്ലാം തീരും .
എന്നാൽ കോയമ്പത്തൂർ ജയിലിൽ തന്നെ കാണാൻ
വന്ന സുശീല ഇഷ്ടടാണ്ന്ന് പറഞ്ഞപ്പോൾ “നന്നായി പഠികേണ്ട പ്രായത്തിൽ ഇമ്മാതിരി ചിന്തയൊന്നും വേണ്ട . എന്നായിരുന്നു എ കെ ജി ഉപദേശിച്ചത് എന്നിട്ടും സുശീലയുടെ ഇഷ്ടം
പൂവണിഞ്ഞു .സുശീലാ പിന്നീട് ഭാര്യ മത്രമല്ല
സത്യാഗ്രഹപ്പന്തലുകളിലും പോരാട്ടങ്ങളിലും വളണ്ടിയർ
ആയിരുന്നു കൂട്ടി പറഞ്ഞാൽ മഹാത്മാ ഗാന്ധിയുടെ ഒപ്പം
സഹായിയായിരുന്ന ആഭ -മൈത്രി മാരെപോലെ .

എ കെ ജി യോട് ആദ്യ ഭാര്യയുംകുടുബവും കാണിച്ച ക്രൂരതയ്ക് ദൈവം നൽകിയ അനുഗ്രഹമാണ് സുശീല .നല്ലകോണ്ഗ്രസ്സ് കാരനായിരുന്ന എ കെ ജി കേളപ്പജി യോടൊപ്പം ചേർന്ന്
ഗുരുവായൂർ സത്യാഗ്രഹം ,കള്ളുഷാപ്പ് പിക്കറ്റിങ് ,ആനന്ദതീർത്താനൊപ്പം അയ്ത്ത തിനെതിരെയുള്ള പയ്യന്നൂർ സമരം .ഇതിലെല്ലാം നന്നായി പങ്കെടുത്തു മർദനമേറ്റു ജയിലും കേസിലുമായി കഴിഞ്ഞ ഗോപൻ എന്നഗാന്ധിയനെ ഭാര്യ മൊഴിചൊല്ലുകയിരുന്നു ..അഢ്യൻ മാരായ ആദ്യ ഭാര്യയുടെ
അച്ഛൻ മകളെയും കൂട്ടിയിറങ്ങിപോകുമ്പോൾ
“കണ്ടാ ഗ്രസ്സായ തെമ്മാടി ഗോപാലിനൊപ്പം “എന്റെ മോള് പൊറുക്കൂല എന്നാണ് പറഞ്ഞത് ..

കണ്ടുനിൽകുന്ന ഗോപാലന്റെ നിസഹായത യുവപൊതുപ്രവത്തകർ വീണ്ടും വായിക്കേണ്ടതാണ് ..

അതൊകൊണ്ടാണ് ഞാൻ മുകളിൽ കുറിച്ചത് സുശീലക്
എ കെ ജി യോട് തോന്നിച്ച പ്രണയം ഈശ്വര നിമിത്തമാണ് ..
പലപ്പോഴും തന്റെ പോരാട്ടത്തിൽ പാർട്ടിപോലും കൂടെ ഉണ്ടായിരുന്നില്ല …എന്നാൽ എന്നും സുശീലയുണ്ടായിരുന്നു

1960 ലെ ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം പാർട്ടിയോട് ആലോചില്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റു പാർട്ടി അദ്ദേഹത്തെ താകീത് ചെയ്തു എം എം മണിയും കൂട്ടരും ഭൂമി കൈയേ റുമ്പോൾ പാർ ട്ടി കൂടെ പാറപോലെ നിലയ്ക്കുന്നത് ഇത്തരുണത്തിൽ ഓർക്കുന്നത് കൗതുകതരമായിരിക്കും

ഡാംനിർമാണം കൊണ്ടു കുടിയും കിടപ്പാടവും നഷ്ടപെട്ടവർക്
വേണ്ടി 21 ദിവസം നിരാഹാര കിടന്ന എകെജി കൊപ്പം സുശീലയും കമ്മൂണിസ്റ്റ് വിരുദ്ധനായ ഫാദർ വാടക്കനും മാത്രമേയുണ്ടായിരുന്നുള്ളൂ .പിഎം നെഹ്‌റവാണു
ആ പാവങ്ങൾക്ക് ഭൂമിനൽകി സമരം
തീർത്തത് .

എ കെ ജി ശരിയായ കമ്മ്യൂണിസ്റ്റു ഒന്നുമല്ല നല്ല പച്ച മനുഷ്യ സ്നേഹിയാണ് എന്ന് ഫാദാർ വടക്കൻ പറഞ്ഞത് ശരിയാണ്
അതോണ്ടാണല്ലോ എ കെ ജി യെ പാർട്ടി സി സി യിലും പി ബി യിലും എടുക്കാൻ വൈകിയത്
വി എസ്‌ 1954 നാഷണൽ കൗൺസിലിൽ വന്നു
എ കെ ജി 1972 ലാണ് പി ബി യിൽ വരുന്നത് എന്നറിയുമ്പോൾ
ചരിത്രവിദ്യാര്ഥികള് മൂക്കത്തു വിരല് വെക്കും
എ കെ ജി യെക്കുറിച്ച് ഗവേഷണ വിദ്യാർത്ഥികൾ
പുതിയ വായനക്ക് വേദിയാക്കിയാൽ നല്ല രസമായിരിക്കും …

കോൺഗ്രസ് കാരനായ എ കെ ജി യാണോ കമ്മൂണിസ്റ്റായ എ കെ ജി യാണോ കൂടുതൽ ഇഷ്ടം എന്ന്‌ എന്നോട് ചോദിച്ചാൽ കൺഫ്യൂഷനാവും

അതിനാൽ ഇങ്ങനെ പറയാം സ്വാതന്ത്രിയ സമരത്തേയും ജനകീയ പോരാട്ടത്തെയും സുശീലയെയും പ്രണയിച്ച ഒരു പച്ചമനുഷ്യനായിരുന്നു എ കെ ജി.