സോളാര്‍ കേസ്: ക്രൈം ബ്രാഞ്ച് ഉമ്മന്‍ ചാണ്ടിയുടെ മൊഴി എടുത്തു

0
44

തിരുവനന്തപുരം: സോളാര്‍ കേസില്‍ ക്രൈം ബ്രാഞ്ച് സംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി എടുത്തു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി എടുത്തത്. സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നായിരുന്നു പരാതി.

ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിന്റെ പേരില്‍ ഉണ്ടായ ആക്ഷേപങ്ങളാണ് താന്‍ ബ്ലാക് മെയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് ഉമ്മന്‍ ചാണ്ടി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കിയത്.