സ്വാദേറും മട്ടണ്‍ സ്റ്റ്യൂ

0
75

മട്ടണ്‍ സ്റ്റ്യൂ

ആവശ്യമായ ചേരുവകള്‍

മട്ടണ്‍ 100 ഗ്രാം
ഉരുളക്കിഴങ്ങ് 50 ഗ്രാം
സവാള അരിഞ്ഞത് കാല്‍ കപ്പ്
ഇഞ്ചി 1 ചെറിയ കഷ്ണം
പച്ച മുളക് – 5 എണ്ണം
കറിവേപ്പില ആവശ്യത്തിന്
കറുവപ്പട്ട – ഒരു കഷ്ണം
ഏലക്ക – രണ്ടെണ്ണം
ഗ്രാംമ്പു – രണ്ടെണ്ണം
കുരുമുളകുപൊടി – അര ടീസ്പൂണ്‍
തേങ്ങാ പിഴിഞ്ഞത് ഒന്നാം പാല്‍ – അര കപ്പ്
തേങ്ങാ പിഴിഞ്ഞത് രണ്ടാം പാല്‍ – രണ്ട് കപ്പ്
അണ്ടി പരിപ്പ് – 10 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – രണ്ട് സ്പൂണ്‍

പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഉള്ളി മുതല്‍ ഗ്രാമ്പൂ വരെയുള്ളവ ചൂടായ വെളിച്ചണയിലേക്ക് ചേര്‍ത്ത ശേഷം നന്നായി വഴറ്റുക. ഇതിലേക്ക് തയ്യാറാക്കിയ മട്ടണ്‍ ചേര്‍ക്കുക.തീ കൂട്ടി ഒരു മിനുട്ട് നേരം വഴറ്റണം. ഇതിലേക്ക് തേങ്ങാ പിഴിഞ്ഞ രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇറച്ചി പകുതി വേവാവുമ്പോള്‍ ഉരുള കിഴങ്ങ് കഷ്ണങ്ങളും ഉപ്പും കുരുമുളകും അണ്ടിപരിപ്പും ചേര്‍ത്ത് ഇറച്ചി മുഴുവനായും വേവും വരെ കുറഞ്ഞ തീയില്‍ വേവിക്കുക. വേവുമ്പോള്‍ തേങ്ങാ പിഴിഞ്ഞതിന്റെ ഒന്നാം പാല്‍ ചേര്‍ത്ത് ഒന്നു കൂടി തിളപ്പിച്ചു കഴിഞ്ഞാല്‍ മട്ടണ്‍ സ്റ്റ്യൂ റെഡി .