3.21 കോടിയുടെ രൂപയുടെ വിദേശ കറന്‍സിയുമായി ജെറ്റ് എയര്‍വേസ് ജീവനക്കാരി പിടിയില്‍

0
58

ന്യൂഡല്‍ഹി: അനധികൃതമായി കടത്തുകയായിരുന്ന വിദേശ കറന്‍സിയുമായി ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റില്‍. ജെറ്റ് എയര്‍വേസിലെ ക്രു അംഗമായ ജീവനക്കാരിയില്‍ നിന്നുമാണ് 3.21 കോടി രൂപ മൂല്യമുള്ള യു.എസ് ഡോളര്‍ പിടിച്ചെടുത്തത്. ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.

ഡല്‍ഹിയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് സര്‍വ്വീസ് നടത്തുന്ന ജെറ്റ് എയര്‍വേസ് വിമാനത്തിലെ ജീവനക്കാരിയാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.

അതേസമയം ജീവനക്കാരിയുടെ അറസ്റ്റ് ജെറ്റ് എയര്‍വേസ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.