സായിദ് വര്‍ഷാചരണ പരിപാടികള്‍; ദുബൈ പോലീസിന്റെ അപൂര്‍വമായ അഭ്യാസ പ്രകടനം.

0
68

ദുബൈ: അസാധാരണമായ മല്‍സ്യങ്ങള്‍ക്കിടയില്‍ അപൂര്‍വമായ അഭ്യാസ പ്രകടനം.ദുബൈ പോലീസ് അംഗങ്ങളാണ് ദുബൈ മാളിന്റെ അക്വാറിയത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ശൈഖ് സായിദിന്റെ ചിത്രം ആലേഖനം ചെയ്ത ബാനര്‍ പിടിച്ചു അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.

ശൈഖ് സായിദിന്റെ നൂറാമത് ജന്മദിനമാഘോഷിക്കുന്ന വര്‍ഷത്തിലാണ് സായിദ് വര്‍ഷമായി പ്രഖ്യാപിച്ചത്. ഇന്ന് മുതലാണ് സായിദ് വര്‍ഷാചരണത്തിന്റെ പ്രധാന പരിപാടികള്‍ ആരംഭിക്കുക. ശൈഖ് സായിദ് അബുദാബിയില്‍ സ്ഥാനാരോഹണം ചെയ്ത 1966 ആഗസ്റ്റ് ആറിന്റെ വാര്‍ഷിക ആചാരണത്തിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സായിദ് വര്‍ഷം പ്രഖ്യാപിച്ചത്.